തിരുവനന്തപുരം: വിദ്യാർഥികളെ മർദിച്ച എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവർത്തകരുടെ റോഡ് ഉപരോധം തുടരുന്നു. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുകോൺഗ്രസ് നേതാക്കളും വിദ്യാർഥികൾക്കൊപ്പമുണ്ട്. അതേസമയം, കെ.എസ്.യു. പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് എസ്.എഫ്.ഐ.യും എം.ജി.റോഡിൽ ഉപരോധസമരം നടത്തുന്നുണ്ട്.കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാമ്പസിൽ കയറി വിദ്യാർഥികളെ മർദിച്ചെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് എസ്.എഫ്.ഐ.യുടെ ആവശ്യം. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു. പ്രവർത്തകരെ മർദിച്ച എസ്.എഫ്.ഐക്കാരെ കോളേജിൽനിന്ന് പുറത്താക്കണമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു. റോഡിൽകിടന്ന് മരിച്ചാലും വേണ്ടില്ല, എസ്എഫ്ഐ ഗുണ്ടകളെ പുറത്താക്കണം. അവരെ അറസ്റ്റ് ചെയ്യാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വെള്ളിയാഴ്ച കോളേജ് ക്യാമ്പസിൽ എസ്.എഫ്.ഐ. പ്രവർത്തകർ തന്നെ ഓടിച്ചിട്ട് മർദിച്ചതായി കെ.എസ്.യു. പ്രവർത്തകനായ അമൽ പറഞ്ഞു. യൂണിയൻ നേതാക്കളടക്കം ചേർന്നാണ് മർദിച്ചതെന്നും കരഞ്ഞുകൊണ്ട് അമൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അമലിനെ മർദിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ കാണാനായാണ് കെ.എസ്.യു. പ്രവർത്തകർ പ്രകടനമായി യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. എന്നാൽ പോലീസ് ഇവരെ തടയുകയും ഇതിനുപിന്നാലെ കോളേജിനുള്ളിൽനിന്ന് കല്ലേറുണ്ടാവുകയുമായിരുന്നു. എസ്എഫ്ഐക്കാർ കെ.എസ്.യു. പ്രവർത്തകരെ നേരിട്ടതോടെ യൂണിവേഴ്സിറ്റി കോളേജിന് മുൻവശം യുദ്ധക്കളമായി. സംഘർഷത്തിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതിനടക്കം പരിക്കേറ്റു. Content Highlights:university college clash; ksu and sfi protest in trivandrum city, ksu president abijith injured
from mathrubhumi.latestnews.rssfeed https://ift.tt/35JiNWx
via IFTTT
0 അഭിപ്രായങ്ങള്‍