റായ്ബറേലി എംഎല്‍എ അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം

ലഖ്നൗ: റായ്ബറേലിയിലെ പാർട്ടി എംഎൽഎ അദിതി സിങിനെ അയോഗ്യയാക്കാൻ കോൺഗ്രസിന്റെ നിർദേശം. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉത്തർപ്രദേശ് സ്പീക്കർക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് ഒക്ടാബർ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തിൽ അദിതി സിങ് പങ്കെടുത്തതാണ് പരാതിക്കാധാരം. പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാണ് എംഎൽഎ നടത്തിയതെന്ന് കോൺഗ്രസ് നേതൃത്വവും അറിയിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സന്ദർഭത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദിതി സിങ് അഭിനന്ദിച്ചിരുന്നു. ലഖ്നൗവിൽ പ്രിയങ്കാ ഗാന്ധി നടത്തിയ ശാന്തി യാത്രയിൽ നിന്ന് അവർ വിട്ട് നിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒക്ടോബർ 22 മുതൽ 24 വരെ നടന്ന പാർട്ടി പരിശീലന പരിപാടിയിൽ നിന്നും അവർ വിട്ട് നിന്നു. ഇതേ തുടർന്ന് കാരണം കാണിക്കൽ നോട്ടീസിനും അവർ മറുപടി നൽകിയിരുന്നില്ല. ഇതിനിടെ പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ അംഗത് സിങുമായി അദിതി സിങിന്റെ വിവാഹംനടന്നിരുന്നു.ഈ മാസം 21-നായിരുന്നു വിവാഹം. Content Highlights:Congress seeks disqualification of Rae Bareli MLA Aditi Singh

from mathrubhumi.latestnews.rssfeed https://ift.tt/2DkXRZV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍