കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ്

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയെന്ന കേസിൽ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വർഷവുംമൂന്നാം പ്രതി റാഷിദിന് ഏഴ് വർഷം തടവും പിഴയും വിധിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസിൽ ആറ് പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വർഷവും തിരൂർ സ്വദേശി സഫ്വാന് എട്ട് വർഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്നൂദീന് മൂന്ന് വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. പിഴ ശിക്ഷയുമുണ്ട്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് ലഭിച്ച തടവുകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു. ആറാം പ്രതി കുറ്റ്യാടി സ്വദേശി എൻ.കെ. ജാസിമിനെ വെറുതെ വിട്ടിരുന്നു. കൃത്യമായ തെളിവുകൾ ഹാജരാക്കിയതിന് കോടതി അന്വേഷണ സംഘത്തെ അഭിനന്ദിച്ചു. Content Highlights:kanakamala case-Kochi NIA Court verdict-imprisonment

from mathrubhumi.latestnews.rssfeed https://ift.tt/2DhaF3o
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍