വയോധികയുടെ മരണം അന്വേഷിച്ചെത്തി; കണ്ടത് 11 വർഷമായി ഫ്രീസറില്‍ സൂക്ഷിച്ച ഭര്‍ത്താവിന്റെ മൃതദേഹം

വാഷിങ്ടൺ:അമേരിക്കയിലെ സോൾട്ട് ലേക്ക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂൺ മാത്തേഴ്സ് മരിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതശരീരം ഭർത്താവ് പോൾ എഡ്വേർഡ് മാത്തേഴ്സിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് 11 കൊല്ലത്തോളം പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പോളിനെ അവസാനമായി കണ്ട ദിവസത്തെ കുറിച്ച് അയൽവാസികളോട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇത്തരത്തിലൊരു നിഗമനത്തിൽ പോലീസ് എത്തിയത്. പോളിന്റെ മരണത്തിൽ ഭാര്യയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അവ്യക്തമാണെന്ന് പോലീസ് പറയുന്നു. ഫ്രീസറിൽ സൂക്ഷിച്ചിരുന്നതിനാൽ മൃതദേഹത്തിന്റെ കാലപ്പഴക്കം നിർണയിക്കുക പ്രയാസകരമാണെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീനിയെ മരിച്ച നിലയിൽ ഇവരുടെ വസതിയിലെ കിടപ്പുമുറിയിൽ കണ്ടത്. രണ്ടാഴ്ചയായി ജീനിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സമീപത്ത് താമസിക്കുന്നവർ അന്വേഷിച്ചെത്തിയിരുന്നു. ജീനിയുടെ മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് പോലീസ് അറിയിച്ചു. 2007 ലാണ് പോൾ-ജീനി ദമ്പതിമാർ അപ്പാർട്ട്മെന്റിൽ താമസമാരംഭിച്ചത്. പോളിന്റേത് സാധാരണ മരണമാണോയെന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് സൂചന. Man found in freezer was husband of recently deceased woman, US

from mathrubhumi.latestnews.rssfeed https://ift.tt/2LcPpAr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍