കൊച്ചി: വയനാട് സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ പ്രതിചേർക്കപ്പെട്ട ഹെഡ്മാസ്റ്റർ കെ.കെ.മോഹനൻ, അധ്യാപകനായ ഷജിൽ എന്നിവരാണ് ബുധനാഴ്ച മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഷെഹ്ലയുടെ മരണത്തിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. പാമ്പുകടിയേറ്റ ഷഹ്ലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പുവരുത്തുന്നതിൽ ഇവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്നായിരുന്നു പ്രാഥമികമായ കണ്ടെത്തൽ. ഇതിനെത്തുടർന്ന്മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75-ാം വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്. നവംബർ 20-നാണ് സർവജന സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹ് ലയ്ക്ക് ക്ലാസ്മുറിയിൽ വച്ച് പാമ്പുകടിയേറ്റത്. Content Highlights:shahla sherin snake bite death; two teachers approach highcourt for anticipatory bail
from mathrubhumi.latestnews.rssfeed https://ift.tt/2XQ5oJD
via IFTTT
0 അഭിപ്രായങ്ങള്‍