കോണ്‍ഗ്രസ് ബന്ധത്തില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് പാര്‍ട്ടി വിട്ടു

മുംബൈ: കോൺഗ്രസ്, എൻസിപി പാർട്ടികളുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് ശിവസേന നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതാവായ രമേഷ് സോളങ്കിയാണ് രാജിപ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് രാജി. കോൺഗ്രസുമായി കൂട്ടുകുടുന്നത് അംഗീകരിക്കാൻ തന്റെ മനസാക്ഷിയും ആദർശവും അനുവദിക്കുന്നില്ലെന്ന്പറഞ്ഞാണ് ഇയാൾ രാജിവെച്ചത്. പാതി ഹൃദയവുമായി കോൺഗ്രസിനൊപ്പം പ്രവർത്തിക്കാനാകില്ലെന്നും അങ്ങനെ ചെയ്യുന്നത് പാർട്ടിയോടും പ്രവർത്തകരോടും തന്റെ ചുമതലയോടും ചെയ്യുന്ന അനീതിയാകുമെന്നും രമേശ് സോളങ്കി ട്വീറ്റ് ചെയ്തു. രാജിവെച്ചാലും ഹൃദയംകൊണ്ട് ശിവസൈനികനായി തുടരുമെന്നും ഇയാൾ പറയുന്നു. കഴിഞ്ഞ 21 വർഷമായി താൻ ശിവസേന പ്രവർത്തകനായിരുന്നുവെന്നും സോളങ്കി പറയുന്നു. അതേസമയം മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി വരുന്നതിൽ ആശംസയും ഇയാൾ തന്റെ ട്വീറ്റുകളിൽ അർപ്പിക്കുന്നുണ്ട്. My Resignation I am resigning from my respected post in BVS/YuvaSena and @ShivSena I thank @OfficeofUT and Adibhai @AUThackeray for giving me opportunity to work and serve the people of Mumbai, Maharashtra and Hindustan pic.twitter.com/I0uIf13Ed2 — Ramesh Solanki (@Rajput_Ramesh) November 26, 2019 Content Highlights:Shiv Sena Leader Quits Over Tie-Up With Congress

from mathrubhumi.latestnews.rssfeed https://ift.tt/2XNttAS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍