ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട്സുപ്രീംകോടതിയിൽ വാദങ്ങൾ തുടരുന്നതിനിടെ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ്സിന്റെ പ്രതിഷേധം. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിർത്തൂ എന്നെഴുതിയ ബാനറുകൾ ഉയർത്തിപിടിച്ചാണ് സഭയ്ക്കു പുറത്ത് സോണിയയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട്ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നേരത്തെ കോൺഗ്രസ്സ്അനുമതി തേടിയിരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിന്പുറത്ത് എംപിമാർ പ്രതിഷേധിച്ചിരുന്നു. പിന്നീട് പ്രതിഷേധം സഭയ്കക്കുള്ളിലേക്കും തുടരുകയായിരുന്നു. ചോദ്യോത്തര വേളയിൽ രാഹുൽ ഗാന്ധിയാണ് ആദ്യം ചോദ്യം ചോദിച്ചത്. ജനാധിപത്യം തന്നെ കശാപ്പ ചെയ്യപ്പെട്ട കാലത്ത്ചോദ്യം ചോദിക്കുന്നതിൽ പോലും അർഥമില്ലെന്ന മുഖവുരയോടെയാണ് രാഹുൽ ചോദ്യം ചോദിച്ചത്. സഭാംഗങ്ങൾ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ കടുത്ത് എതിർപ്പ് പ്രകടിപ്പിച്ച് സഭയിൽ പ്രതിഷേധം തുടർന്നു. സഭ ശാന്തമാകാതിരുന്നതിനെ തുടർന്ന് 12 മണിവരേക്ക് സഭമാറ്റിവെച്ചു. രാജ്യസഭ രണ്ട് മണി വരേക്കും പിരിഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനർ സഭയിൽ ഉയർത്തികാട്ടിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ളഎംപിമാരായ ഹൈബി ഈഡനെയും ടിഎൻപ്രതാപനെയും സഭയിൽ നിന്ന്പുറത്താക്കി. Delhi: Congress Interim President Sonia Gandhi leads partys protest in Parliament premises over Maharashtra government formation issue. pic.twitter.com/B98L3uHqq0 — ANI (@ANI) November 25, 2019 Congress leader Rahul Gandhi in Lok Sabha: I wanted to ask a question in the House but it doesnt make any sense to ask a question right now as democracy has been murdered in #Maharashtra. pic.twitter.com/eZUCONJfop — ANI (@ANI) November 25, 2019 content highlights:Murder of democracy says congress, uproar in both houses over Maharashtra drama Politics
from mathrubhumi.latestnews.rssfeed https://ift.tt/2pLOBuA
via IFTTT
0 അഭിപ്രായങ്ങള്‍