പോലീസ് കസ്റ്റഡിയിൽ രാഷ്ട്രീയ ഇടപെടൽ വേണം: പ്രസ്ക്ലബിലേക്ക് മാവോയിസ്റ്റുകളുടെ കത്ത്

കൽപറ്റ:അട്ടപ്പാടിയിൽ നിന്ന് പിടികൂടിയവരെ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ വെച്ചതിൽ രാഷ്ട്രീയ ഇടപെടൽ ആവശ്യപ്പെട്ട്വയനാട് പ്രസ് ക്ലബിലേക്ക് വീണ്ടും മാവോയിസ്റ്റ് കത്ത്. മാവോയിസ്റ്റ് സംഘടനയുടെ നാടുകാണി ഏരിയാകമ്മറ്റിയിൽ നിന്നാണ് കത്ത് ലഭിച്ചത്. അട്ടപ്പാടിയിൽ നിന്ന് പിടികൂടിയവരെ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നതായി കത്തിൽ ആരോപിക്കുന്നുവെന്നും ഇതിൽമനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നുമാണ്ആവശ്യം. നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് കത്ത്. അയോധ്യവിധിക്കെതിരേയും അട്ടപ്പാടിഏറ്റുമുട്ടലിനെതിരെയും ഇതിനു മുമ്പ് വയനാട് പ്രസ്സ് ക്ലബ്ബിൽ കത്ത് ലഭിച്ചിരുന്നു.തിങ്കളാഴ്ചരാവിലെയാണ് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് തപാൽ മാർഗം വയനാട് പ്രസ് ക്ലബിലെത്തിയത്. കരുളായി ഏറ്റുമുട്ടലിന് ശേഷം കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ പേരിലാണ് സാധാരണ കുറിപ്പുകൾ പുറത്തിറക്കാറുള്ളത്. ഇത്തവണയും അജിതയുടെ പേരിൽ തന്നെയാണ് കുറിപ്പ് ലഭിച്ചിരിക്കുന്നത്. content highlights:Wayanad pressclub recieves maoist letter again

from mathrubhumi.latestnews.rssfeed https://ift.tt/2s7i8zE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍