മുംബൈ: ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയെ പരിഹസിച്ച് എൻ.സി.പി വക്താവ് നവാബ് മാലിക്. നേരത്തെ, ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കുകയും മഹാവികാസ് അഘാഡി സർക്കാർ അധികാരമേറാൻ പോകുന്ന സാഹചര്യത്തിലാണ് ഗഡ്കരിക്കു മറുപടിയുമായി മാലിക്ക് എത്തിയത്.ട്വിറ്ററിലൂടെയാണ് മാലിക്കിന്റെ പ്രതികരണം ബി.ജെ.പി. നേതാവ് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു, ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എപ്പോൾ വേണമെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാമെന്ന്. ഒരു പക്ഷെ മറന്നുപോയിട്ടുണ്ടാവും ശരദ് പവാർ ഐ.സി.സി(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ചെയർമാൻ ആയിരുന്നുവെന്ന കാര്യം. ക്ലീൻ ബൗൾഡ് ആക്കിയില്ലേ...- മാലിക്ക് ട്വീറ്റ് ചെയ്തു. बीजेपी नेता @nitin_gadkari जी कह रहे थे की क्रिकेट और राजनीति में कभी भी और कुछ भी हो सकता है , शायद वे भूलगए थे @PawarSpeaks ICC के अध्यक्ष रह चुके हैं , कर दियाना क्लीन बोल्ड ।#MaharashtraPolitics#MaharashtraGovtFormation — Nawab Malik نواب ملک (@nawabmalikncp) November 26, 2019 content highlights:ncp spokesperson nawab malik mocks nitin gadkari
from mathrubhumi.latestnews.rssfeed https://ift.tt/37DhIkR
via IFTTT
0 അഭിപ്രായങ്ങള്‍