മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി സർക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്. ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഫഡ്നാവിസ് രാജിവെക്കുമെന്നും സൂചനകളുണ്ട്. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഗവർണറെ കണ്ട് ഫഡ്നവിസ് രാജി സമർപ്പിച്ചേക്കുമെന്നാണ് സൂചനകൾ. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു കോടതി വിധി. അജിത് പവാറിനൊപ്പം നിന്ന 11 എംഎൽഎമാരിൽ 10 പേരും ശരദ് പവാറിനൊപ്പം പോയ സാഹചര്യത്തിലാണ് അജിത് പവാറിന്റെപുതിയ നീക്കം. ബിജെപിക്കൊപ്പം പോയ അജിത് പവാറിനെ അനുനയിപ്പിക്കാൻ എൻസിപി നേതൃത്വം പരിശ്രമിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷത്തിന് വേണ്ട 145 എന്ന സംഖ്യയിലേക്കെത്താൻ ബിജെപിക്ക് സാധിക്കില്ല. കഴിഞ്ഞ ദിവസം 162 എംഎൽഎമാരെ അണിനിരത്തി ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യം ശക്തിതെളിയിച്ചിരുന്നു. ഇതോടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് ബിജെപി ക്യാമ്പിനും വ്യക്തമായിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരുമായി അജിത് പവാർ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് സൂചനകൾ. അജിത് പവാർ തിരികെ എൻസിപിയിലേക്ക് എത്തുമെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. Content Highlights: Maharashtra Politics; Ajit Pawar resigned as Maharashtra deputy CM
from mathrubhumi.latestnews.rssfeed https://ift.tt/2XM0eOR
via IFTTT
0 അഭിപ്രായങ്ങള്‍