ന്യൂഡൽഹി: മഹാരാഷ്ട്ര പ്രതിസന്ധി ചർച്ച ചെയ്യാൻ മുതിർന്ന കോൺഗ്രസ്സ്നേതാക്കളുടെ യോഗം സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്നു. സോണിയയുടെ വസതിയിലാണ് യോഗം ചേർന്നത്. കോൺഗ്രസ്സിന്റെകോർകമ്മറ്റിറി നേതാക്കളാണ് യോഗത്തിൽപങ്കെടുക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിൽ ചർച്ചയ്ക്കു പോയ കെസി വേണുഗോപാൽ, അഹമ്മദ് പട്ടേൽ,മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും പങ്കെടുക്കുന്നു. മഹാരാഷ്ട്ര വിഷയത്തെ തുടർന്ന്പാർലമെന്റിനകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ട ആവസ്യകതയും കോർകമ്മറ്റിയോഗത്തിൽ ചർച്ചയാവും. ബിജെപിയും ഗവർണ്ണറും ഭരണഘടനാ തത്വങ്ങൾ ലംഘിച്ചു എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സ്. ഇതാണ് കാര്യമായ പ്രതിഷേധ പരിപാടികളുടെ ആലോചനയിലെത്തിക്കുന്നത്. അതേ സമയം സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്സ് വൃത്തങ്ങൾ.എന്നാൽ അജിത് പവാർ ആത്മവിശ്വാസം വെച്ചു പുലർത്തുന്നത് കോൺഗ്രസ്സിനെ അലട്ടുന്നുണ്ട്. അജിത് പവാറിനൊപ്പം പോയ ചില െംഎൽഎമാർ തിരികെ വന്നെങ്കിലും വിശ്വാസവോട്ടെടുപ്പിൽ ഇവർ കളം മാറുമോ എന്നആശങ്കയുംകോൺഗ്രസ്സിനുണ്ട്.ഇതുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. content highlights: Maharashtra politics, Congress core committee in sonia gandhis residence
from mathrubhumi.latestnews.rssfeed https://ift.tt/2OGMZuB
via IFTTT
0 അഭിപ്രായങ്ങള്‍