ന്യൂഡൽഹി: അജിത് പവർ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കരുതായിരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാക്കളിൽ ഒരാളായ ഏക്നാഥ് ഖഡ്സെ. ബിജെപി പാളയം വിട്ട് അജിത് പവാർ എൻസിപിയിലേക്ക് തിരിച്ച് പോക്ക് നടത്തിയതിന് പിന്നാലെയാണ് ഏക്നാഥ് ഖഡ്സെയുടെ പ്രതികരണം. അജിത് പവാറിന്റെ പിന്തുണ ബിജെപി ഒരിക്കലും വങ്ങരുതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വൻകിട അഴിമതി കേസുകളിൽ പ്രതിയാണ് അദ്ദേഹം. നിരവധി ആരോപണങ്ങൾ നേരിടുന്നുമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബിജെപി സഖ്യമുണ്ടാക്കരുതായിരുന്നുവെന്നും ഖഡ്സെ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിനിടെ അദ്ദേഹം ഉൾപ്പെട്ട കോടികളുടെ ഒമ്പതോളം അഴിമതി കേസുകളിലുള്ള അന്വേഷണം അവസാനിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് ഫഡ്നാവിസും അജിത് പവാറും സ്ഥാനം രാജിവെച്ചത്. തുടർന്ന് അജിത് പവാർ ശരത് പവാറിനെയടക്കം സന്ദർശിക്കുകയും ചെയ്തിരുന്നു. Content Highlights:Ajit Pawar is corrupt, shouldnt have taken his support-Eknath Khadse
from mathrubhumi.latestnews.rssfeed https://ift.tt/2XOVUhT
via IFTTT
0 അഭിപ്രായങ്ങള്‍