മുംബൈ: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു വി. സാംസൺ ഇടം നേടി. ഓപ്പണർ ശിഖർ ധവാന് പകരമാണ് വിക്കറ്റ് കീപ്പർബാറ്റ്സ്മാനായ സഞ്ജു വീണ്ടും ടീമിൽ ഇടം കണ്ടെത്തുന്നത്. മഹാരാഷ്ട്രയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ പരിക്കേറ്റതിനെ തുടർന്നാണ് ധവാനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വലതു വിരലിന് പരിക്കേറ്റ വൃദ്ധിമാൻ സാഹയും ടീമിലില്ല. ഋഷഭ് പന്താണ് ടീമിലെ മറ്റൊരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടംപിടിച്ചിരുന്നു. എന്നാൽ, കളിക്കാൻ അവസരം ലഭച്ചില്ല. ഋഷഭ് പന്തായിരുന്നു പരമ്പരയിലുടനീളം വിക്കറ്റുകൾ കാത്തത്. പിന്നീട് നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേയ്ക്കും സഞ്ജു പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതിനെതിരേ വലിയ വിർമശനമാണ് ബി.സി.സി.ഐ. നേരിടേണ്ടിവന്നത്. ഇയ്യിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നാലു മത്സരങ്ങളിൽ നിന്ന് 112 റൺസ് നേടിയിട്ടുണ്ട് സഞ്ജു. ഡിസംബർ ആറിനാണ്പരമ്പര ആരംഭിക്കുന്നത്. ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദൂബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപ് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ. Content Highlights:India WestIndies T20 Cricket Sanju V Samson WicketKeeper Batsman
from mathrubhumi.latestnews.rssfeed https://ift.tt/37GNuNQ
via IFTTT
0 അഭിപ്രായങ്ങള്‍