കൊച്ചി: ജനുവരി രണ്ടിന് വീണ്ടും ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു. ബിന്ദു അമ്മിണി ശബരിമല ദർശനം നടത്തിയതിന്റെ വാർഷികമാണ് ജനുവരി രണ്ട്. ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നുള്ളവർ ചേർന്നാകും ദർശനം നടത്തുക.നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. പോലീസിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഇതിനിടെ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താൻ ചൊവ്വാഴ്ച ദർശനത്തിന് വന്നതെന്ന വാദങ്ങൾ ബിന്ദു അമ്മിണി തള്ളി. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസിൽ പോയതെന്നും അവർ വ്യക്തമാക്കി. ശബരിമലയിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവർക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു. കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുലായനി സ്പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവർത്തകൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾക്കെതിരേ കഠിന ദേഹോപദ്രവം ഏൽപ്പിച്ച കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. Content Highlights:Bindu Ammini-Sabarimala-January 2
from mathrubhumi.latestnews.rssfeed https://ift.tt/37DvMee
via IFTTT
0 അഭിപ്രായങ്ങള്‍