മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് പിന്തുണയില്ലെന്ന് സിപിഎം; പക്ഷേ, എതിര്‍ത്ത് വോട്ട് ചെയ്യില്ല

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിന് പിന്തുണച്ച് കത്ത് നൽകിയിട്ടില്ലെന്ന് സിപിഎം. ത്രികക്ഷി സർക്കാരിനെ പിന്തുണക്കില്ലെന്നും, എന്നാൽ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്യേണ്ടതില്ലെന്നുമാണ് പാർട്ടിയുടെപാർട്ടിയുടെ തീരുമാനം. പാൽഘർ ജില്ലയിലെ ദഹാനു നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച വിനോദ് നികോളെയാണ് മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎൽഎ. ബിജെപിയുടെ സിറ്റിങ് എംഎൽഎയായിരുന്ന പാസ്കൽ ധനാരെയെ 4742 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനോദ് നികോളെ പരാജയപ്പെടുത്തിയത്. എംഎൽഎയാവുന്നതിന് മുൻപ് വടാ പാവ് വിൽപനക്കാരനായിരുന്നു നികോളെ. മഹാരാഷ്ട്രയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎൽഎമാരിൽ ഏറ്റവും ദരിദ്രനായ ജനപ്രതിനിധിയും ഇദ്ദേഹമാണ്. 52,082 രൂപയാണ് വിനോദ് നിക്കോളെയുടെ സമ്പാദ്യം. സിപിഎം സംസ്ഥാന സെക്രട്ടറി, താനെ ജില്ലാ സെക്രട്ടി, സിഐടിയു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം തുടങ്ങിയ പദവികളും വഹിച്ചു. Content Highlights:maharashtra; cpm not support shivsena congress ncp government, but wont vote against government

from mathrubhumi.latestnews.rssfeed https://ift.tt/34qSRyJ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍