രണ്ടാഴ്ചക്കിടെ എട്ട് ലക്ഷം ഭക്തര്‍ മലകയറി, ശബരിമല വരുമാനം 39 കോടി കടന്നു

ശബരിമല: മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങൾ പിന്നിടവെ ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ഇരട്ടി വരുമാനവർധനവാണ് ഉണ്ടായിരിക്കുന്നത്. നടതുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമല ദർശനം നടത്തിയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്കുകൾ. സംഘർഷഭരിതമായിരുന്ന കഴിഞ്ഞ തീർത്ഥാന കാലത്തെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ ഇത്തവണ മല ചവിട്ടുന്നുണ്ട്. ഇത് വഴിപാടിലും നടവരവിലുമുൾപ്പെടെയുള്ള വർധനവിലും പ്രകടമാണ്. ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. കഴിഞ്ഞതവണ ഇതേസമയത്ത് 21 കോടി മാത്രമായിരുന്നു. ആദ്യ രണ്ടാഴ്ചയിലെ വരുമാനത്തിൽ 15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വിൽപ്പനയിലൂടെയും ലഭിച്ചു. കാണിക്ക ഇനത്തിൽ 13.76 കോടിയാണ് ലഭിച്ചത്. മുൻവർഷത്തേക്കാൾ എട്ടുകോടി രൂപ അധികമായി ഇത്തവണ കാണിക്ക ഇനത്തിൽ ആദ്യ രണ്ടാഴ്ചക്കിടെ ലഭിച്ചു. സംഘർഷരഹിതമായി ഭക്തർ സുഗമമായി മലകയറുമ്പോഴും സന്നിധാനത്തെ പോലീസും ദേവസ്വം ബോർഡും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. ദർശനത്തിനേർപ്പെടുത്തുന്ന ക്രമീകരണങ്ങളെ ചൊല്ലിയായിരുന്നു തർക്കം. വിഷയത്തിൽ ദേവസ്വം ബോർഡ് തങ്ങളുടെ അതൃപ്തി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. Content Highlights:8 lakhs devotees ascended the hill within 12 days, Sabarimalas revenue crossed Rs 39 crore

from mathrubhumi.latestnews.rssfeed https://ift.tt/37Jtiei
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍