റെയ്ഡില്‍ പിടിച്ചെടുക്കുന്ന മദ്യം 25 ശതമാനം വിലകുറച്ച് വിൽക്കാനുള്ള പദ്ധതിയുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: റെയ്ഡിലും മറ്റും പിടിച്ചെടുക്കുന്ന മദ്യം യഥാർഥ വിലയേക്കാളും 25 ശതമാനം കുറച്ച് വിൽക്കാൻ ഡൽഹി സർക്കാർ തയ്യാറെടുക്കുന്നു. എക്സൈസ് വകുപ്പിന്റെ ഈ നിർദേശം ഡൽഹി ധനകാര്യ വകുപ്പ് അംഗീകരിച്ചു. ഇതു സംബന്ധിച്ച്ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന മദ്യം എക്സൈസ് വകുപ്പ് നശിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പിടിച്ചെടുക്കുന്ന മദ്യം പരിശോധന നടത്തിയ ശേഷമായിരിക്കും വിൽപനക്കെത്തിക്കുക. പരിശോധനയിലൂടെ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം 25 ശതമാനം വിലക്കുറവിൽ വിൽപ്പനക്കെത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർക്കാർ നടത്തുന്ന മദ്യ ഷോപ്പുകൾ വഴിയാകും ഇതിന്റെ വിൽപന. Content Highlights:Delhi govt likely to sell seized liquor at 25% less than actual price

from mathrubhumi.latestnews.rssfeed https://ift.tt/2Ow76Nb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍