കോഴിക്കോട്: ഇന്ത്യൻ ഫുട്ബോളിൽ വീണ്ടുമൊരു ഐ ലീഗ് കളിക്കാലം. മുൻനിര ലീഗെന്ന സ്ഥാനം ഇന്ത്യൻ സൂപ്പർ ലീഗിന് വഴിമാറികൊടുത്തതിനുശേഷം നടക്കുന്ന ആദ്യ ഐ ലീഗ് ടൂർണമെന്റിന് ശനിയാഴ്ച കിക്കോഫാകും. ഐസോളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഐസോൾ എഫ്.സി., കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാനെ നേരിടും. കോഴിക്കോട്ട് ഗോകുലം കേരള എഫ്.സി. മണിപ്പുർ ക്ലബ്ബ് നെറോക്ക എഫ്.സി.യുമായി ഏറ്റുമുട്ടും. സീസൺ 13 ടീമുകൾ 11 കേരള ക്ലബ്ബ് ഗോകുലത്തിന് പുറമെ ഐസോൾ എഫ്.സി, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സിറ്റി, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ്, മോഹൻ ബഗാൻ, നെറോക്ക എഫ്.സി, പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാൾ, റിയൽ കശ്മീർ, പുതുതായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ട്രാവു എഫ്.സി. എന്നിവയാണ് ലീഗിൽ കളിക്കുന്നത്.പഴയ മിനർവ ക്ലബ്ബ് പേരുമാറിയതാണ് പഞ്ചാബ് എഫ്.സി. മണിപ്പുർ ക്ലബ്ബാണ് ട്രാവു. ആറ് മാസം 109 കളി നവംബർ 30 മുതൽ ഏപ്രിൽ അഞ്ച് വരെയാണ് ലീഗ് നടക്കുന്നത്. ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് 109 മത്സരങ്ങൾ. ബഗാനും ഈസ്റ്റ് ബംഗാളും കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലും ട്രാവു, നെറോക്ക ടീമുകൾ ഇംഫാലിലെ ഖുമൻ ലാംപക് മെയ്ൻ സ്റ്റേഡിയത്തിലുമാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ 11 ടീമുകൾ 109 മത്സരമാണ് കളിച്ചത്. ചെന്നൈ സിറ്റി കിരീടം നേടി. ലീഗിൽ 303 ഗോളുകൾ പിറന്നു. 11.14 ലക്ഷം പേർ കളി കണ്ടു. ശരാശരി 10,223. കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ മത്സരം കാണാൻ 64,867 പേരാണെത്തിയത്. ചരിത്രം ദേശീയ ലീഗിന്റെ പരിഷ്കരിച്ച പതിപ്പാണ് ഐ ലീഗ്. 2007-ലാണ് ആരംഭിക്കുന്നത്. ലീഗിൽ ഇതുവരെ 31 ടീമുകൾ വിവിധ സീസണുകളിലായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ വരെ എ.എഫ്.സി. ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫിൽ കളിക്കാൻ അർഹതയുണ്ടായിരുന്നത് ഐ ലീഗ് ചാമ്പ്യൻമാർക്കായിരുന്നു. ഇത്തവണ മുതൽ സൂപ്പർ ലീഗ് ചാമ്പ്യൻമാർക്കാണ് യോഗ്യത. അടുത്ത നാലഞ്ച് വർഷത്തിനുള്ളിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ ലീഗായി മാറും. കേരള ടീമുകൾ ഇത്തവണ ഗോകുലം കേരള എഫ്.സി.യാണ് ലീഗിൽ കളിക്കുന്നത്. മുമ്പ് വിവാ കേരള ലീഗിൽ കളിച്ചിട്ടുണ്ട്. വിവാ കേരള പേര് മാറി ചിരാഗ് കേരള യുണൈറ്റഡായും കളിക്കാനിറങ്ങിയിട്ടുണ്ട്. ഗോകുലം കഴിഞ്ഞ രണ്ട് സീസണുകളിലായി കളിക്കുന്നു. ചാമ്പ്യൻമാർക്ക് ഒരു കോടി ചാമ്പ്യൻമാർക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാംസ്ഥാനക്കാർക്ക് 60 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 40 ലക്ഷവുമാണ് ലഭിക്കുന്നത്. ഒരോ കളിയിലേയും താരത്തിന് 25,000 രൂപയാണ്. Content Highlights:I-League new season begins today
from mathrubhumi.latestnews.rssfeed https://ift.tt/37QFk5L
via IFTTT
0 അഭിപ്രായങ്ങള്‍