ന്യൂഡൽഹി: പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ടീയ നിരീക്ഷകനുമായിരുന്ന ടി.വി.ആർ. ഷേണായിയുടെ പേരിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് പാർലമെന്റ് പത്രപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പ്രഥമ ടി.വി.ആർ. ഷേണായ് എക്സലൻസ് അവാർഡ്ഹിന്ദുസ്ഥാൻ ടൈംസ് പൊളിറ്റിക്കൽ എഡിറ്റർ വിനോദ് ശർമയ്ക്ക്ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് നവംബർ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു വിതരണം ചെയ്യുമെന്ന് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ.വി. തോമസ്, ജൂറി ചെയർമാൻ ഓംചേരി എൻ.എൻ.പിള്ള എന്നിവർ അറിയിച്ചു. ഉപരാഷ്ട്രപതി ഭവനിലെ വല്ലഭായ് പട്ടേൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിരോധമന്ത്രിയും ടി.വി.ആർ ഷേണായിയുടെ സഹപാഠിയുമായിരുന്ന എ.കെ. ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും. രണ്ടു പതിറ്റാണ്ടിലേറെയായി പാർലമെന്ററി പത്രപ്രവർത്തനം നടത്തുന്നവരിൽ നിന്നാണ് ഷേണായിയുടെ മുൻകാല സഹപ്രവർത്തകൻ കൂടിയായ വിനോദ് ശർമ്മയെ ജൂറി തിരഞ്ഞെടുത്തത്. Content Highlights: Vinod Sharma Bags TVR Shenoy Excellence Award
from mathrubhumi.latestnews.rssfeed https://ift.tt/2OLOVlD
via IFTTT
0 അഭിപ്രായങ്ങള്‍