വിഡി സതീശനെ അഭിനന്ദിച്ച ഫ്ലക്സ് തകർത്തത് വിവാദമായി; സിപിഎം ചെലവിൽ പുതിയ ബോർഡ് സ്ഥാപിച്ച് ഒത്തുതീർപ്പിലെത്തി കോൺഗ്രസ്

മരട് കൊട്ടാരം ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് തകർത്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. വിവാദത്തിന് പിന്നാലെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ചെലവിൽ തന്നെ പുതിയ ഫ്ലക്സ് സ്ഥാപിച്ചതോടെയാണ് വിഷയം താൽക്കാലികമായി അവസാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

വി.ഡി. സതീശനെ അഭിനന്ദിച്ച് സ്ഥാപിച്ചിരുന്ന ബോർഡാണ് കഴിഞ്ഞ മാസം നടന്ന ഒരു രാഷ്ട്രീയ പ്രതിഷേധ പ്രകടനത്തിനിടെ നശിപ്പിക്കപ്പെട്ടത്. സംഭവം പ്രദേശത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഫ്ലക്സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ്, ദൃശ്യ തെളിവുകൾ പരിശോധിച്ച ശേഷം നിരവധി പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് ഇരുപക്ഷ നേതാക്കളും നടത്തിയ ചർച്ചകളിൽ ധാരണയായതോടെയാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കാൻ തീരുമാനമായത്. സിപിഎം പ്രാദേശിക നേതാക്കൾ തന്നെ ചെലവ് ഏറ്റെടുത്ത് പുതിയ ബോർഡ് തയ്യാറാക്കുകയും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

The post വിഡി സതീശനെ അഭിനന്ദിച്ച ഫ്ലക്സ് തകർത്തത് വിവാദമായി; സിപിഎം ചെലവിൽ പുതിയ ബോർഡ് സ്ഥാപിച്ച് ഒത്തുതീർപ്പിലെത്തി കോൺഗ്രസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/lgIzTOU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍