വാസ്തവത്തിൽ നോർത്ത് ഗേറ്റിന് താഴിട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ; . താഴ് തുറന്നത് പിണറായി സർക്കാരിന്റെ കാലത്തും

സംസ്ഥാന സെക്രട്ടറിയേറ്റിലെ സമരഗേറ്റിനെ പത്ത് വർഷമായി തുറക്കാത്ത ഗേറ്റായി ചിത്രീകരിച്ച് വലതുപക്ഷ മാധ്യമങ്ങൾ. ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ ഈ കവാടത്തിലൂടെ പുറത്തേക്കിറങ്ങി ശാപമോക്ഷം നൽകിയെന്ന തരത്തിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

എന്നാൽ നോർത്ത് ഗേറ്റിന് താഴിട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. പിന്നീട് താഴ് തുറന്നത് പിണറായി സർക്കാരിന്റെ കാലത്തും. പൊതുജനങ്ങൾക്ക് ഈ വഴി പ്രവേശനവും നൽകിയിരുന്നു. കോവിഡ് സമയത്ത് അടച്ച ഗേറ്റ് പിന്നീട് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തുറന്ന് നൽകിയിരുന്നു.

അന്ന് മനോരമ ഉൾപ്പെടെ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. കവാടത്തിന് മുന്നിലെ സമരവും സുരക്ഷാറിപ്പോർട്ടുകളും മുൻനിർത്തി പൊലീസ് ആണ് പിന്നീട് ഇവിടെ ബാരിക്കേഡുകൾ വച്ചത്. എന്നാൽ, മന്ത്രിമാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരെ ഈ വഴി കടത്തിവിട്ടിരുന്നു.

സെക്രട്ടറിയേറ്റിന്റെ നോർത്ത് ഭാഗത്താണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. നോർത്ത് ഗേറ്റിലൂടെ കയറിയാൽ അതിവേഗത്തിൽ ഓഫീസിൽ എത്താമെന്നത് കൊണ്ട് തന്നെ ഇത് വളരെ തന്ത്രപ്രധാനമായ ഒരു കവാടമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

The post വാസ്തവത്തിൽ നോർത്ത് ഗേറ്റിന് താഴിട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ; . താഴ് തുറന്നത് പിണറായി സർക്കാരിന്റെ കാലത്തും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/DvjWIkF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍