തെരഞ്ഞെടുപ്പ് പരാജയം; പാർട്ടി കമ്മിറ്റികളിൽ കടുത്ത എതിർപ്പുയർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി: കെ.കെ. ശൈലജ

തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടി കമ്മിറ്റികളിൽ കടുത്ത എതിർപ്പുയർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ ടീച്ചർ. കേരളത്തിൽ ഇടതുപക്ഷം തകർന്നിട്ടില്ലെന്നും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് പാർട്ടി വിശദമായ പരിശോധനകൾ നടത്തുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

പാർട്ടിക്ക് പരാജയങ്ങൾ നേരിടേണ്ടി വരുന്നത് ഇത് ആദ്യമായല്ലെന്നും, അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിലും പാർട്ടി തോറ്റിട്ടുണ്ടെന്നും ഇ.പി. ജയരാജൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപിന്തുണ ഒട്ടും കുറഞ്ഞിട്ടില്ലെന്നും, തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഒരാളുടെ മാത്രം തലയിൽ കെട്ടിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോയിൽ പിണറായി വിജയൻ മാറണമെന്ന് ആവശ്യപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. പാർട്ടി അനുഭാവികൾ എപ്പോഴും പാർട്ടിയുടെ നയങ്ങൾക്കൊപ്പം നിൽക്കുമെന്നും പറഞ്ഞ ജയരാജൻ, തന്നെ പാർട്ടിയിൽ ആരും മാറ്റിനിർത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

The post തെരഞ്ഞെടുപ്പ് പരാജയം; പാർട്ടി കമ്മിറ്റികളിൽ കടുത്ത എതിർപ്പുയർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി: കെ.കെ. ശൈലജ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/i1DUapu
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍