
സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തില്‍ ഇടുമെന്ന് പറയുന്നത് ക്രിമിനല്‍ ഭീഷണിയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ഭീഷണിപ്പെടുത്തിയതിന് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ കുളിമുറി ദൃശ്യം ഫെയ്സ്ബുക്കില്‍ ഇടുമെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. രണ്ടുവര്‍ഷത്തോളം ബന്ധത്തിലുണ്ടായിരുന്ന ഇവര്‍ തമ്മില്‍ തെറ്റിയപ്പോഴായിരുന്നു ഭീഷണി. അതോടെ വിവാഹവാഗ്ദാനം നല്‍കിയുള്ള ബലാത്സംഗമടക്കം ആരോപിച്ച് സ്ത്രീ പരാതി നല്‍കി.
എന്നാല്‍, പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന് നിരീക്ഷിച്ച് ബലാത്സംഗക്കുറ്റം കോടതി ഒഴിവാക്കി. പക്ഷേ, കുളിമുറി ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് വിചാരണക്കോടതി ശിക്ഷിച്ചു. അതിനെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരായ തമിഴ്നാട് സ്വദേശിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.
The post സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തില്‍ ഇടുമെന്ന് പറയുന്നത് ക്രിമിനല്‍ ഭീഷണിയുടെ പരിധിയില്‍ വരും: സുപ്രീംകോടതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/nJwbuKG
via IFTTT
0 അഭിപ്രായങ്ങള്‍