
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. സണ്ണി ജോസഫിന്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നൽകിയത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഞ്ച് ഏക്കർ നാല്പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറും ഇരുപത്തിനാല് സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. ഇതിന് 3,68,36,388 രൂപയാണ് ചിലവായത്.
രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചിലവായി എന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം കൂടി മുടക്കിയാണ് കോൺഗ്രസ് സ്ഥലം വാങ്ങിയത്.രെജിസ്ട്രേഷനായി ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമുണ്ട്. അത് പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിർമാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
The post മുണ്ടക്കൈ-ചൂരൽമല; ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/nKyezi1
via IFTTT
0 അഭിപ്രായങ്ങള്‍