വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിന്റെ നടപടി; കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ക്ക് അതൃപ്തി

എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയം പ്രവചിച്ചതിന്റെ ആവേശം നിലനില്‍ക്കുന്നതിനിടെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്.വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിന്റെ നടപടിയില്‍ കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

കെ സി വേണുഗോപാല്‍ പക്ഷങ്ങളുടെ തുടര്‍ നീക്കം നിരീക്ഷിക്കുകയാണ് ചെന്നിത്തല അനുകൂലികള്‍.അതിനിടെ കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.
കെസി @50 എന്ന പേരില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ സി വേണുഗോപാലിന്റെ 50 വര്‍ഷങ്ങള്‍ ഇതിവൃത്തമാക്കിയായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചുകൊണ്ടിരുന്നത്.

ആലപ്പുഴയിലും, കണ്ണൂരിലുമെല്ലാം ചിത്രീകരണവും നടന്നിരുന്നു.മെയ് ഒന്നിന് ഡോക്യുമെന്ററി പുറത്തിറക്കുക ലക്ഷ്യമിട്ട് തകൃതിയായി ചിത്രീകരണം നടന്നു വരികയായിരുന്നുവെന്നാണ് വിവരം. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാത്തപക്ഷം പിന്തുണ ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗം കണക്കുകൂട്ടുന്നത്.

എന്നാല്‍ മത്സരത്തില്‍ നിന്നും പിന്മാറില്ലെന്ന് കെ സി പക്ഷം സൂചിപ്പിക്കുന്നു. അതേസമയം, മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ തുണയാകുമെന്നാണ് വിഡി സതീശന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍.

The post വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിന്റെ നടപടി; കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ക്ക് അതൃപ്തി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/sq2WLZz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍