
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി. മത്സരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടതിനാൽ താൻ അനുസരിച്ചെന്നും ആർ ശ്രീലേഖ വ്യക്തമാക്കി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
നാൽപ്പത്തിയേഴ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് ബിജെപിയുടെ ആദ്യ പട്ടിക പുറത്തിറക്കിയത്.നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കാഞ്ഞിരപ്പളളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മത്സരിക്കും. വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ തുടങ്ങിയവരും പട്ടികയിലുണ്ട്.
തിരുവനന്തപുരം സെൻട്രൽ, ആറന്മുള, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടു. ട്വന്‍റി ട്വന്‍റിയും ബിഡിജെഎസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
The post നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടതിനാൽ അനുസരിച്ചു: ആർ ശ്രീലേഖ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/yV537zi
via IFTTT
0 അഭിപ്രായങ്ങള്‍