പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി എൽഡിഎഫ്

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് കാട്ടി സി.പി.എം റൂറൽ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

പയ്യന്നൂർ കോത്തായി മുക്കിൽ തുടങ്ങിയ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. ഓഫീസ് പ്രവർത്തിക്കാൻ സ്ഥലം നൽകിയ ഉടമയെ സി.പി.എമ്മുകാർ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയെന്നും, ഇതിനെത്തുടർന്നാണ് ഓഫീസ് മാറ്റേണ്ടി വന്നതെന്നുമാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം. പയ്യന്നൂരിലെ സി.പി.എം മാഫിയാ സംഘം ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനെപ്പോലും ഭയപ്പെടുകയാണെന്ന് സ്ഥാനാർത്ഥി കുറ്റപ്പെടുത്തി.

The post പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി എൽഡിഎഫ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/O347Aze
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍