സുധാകരന് കണ്ണൂർ സീറ്റ്; എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് റോഡ് ഷോയോടെ വരവേൽക്കാൻ അനുയായികൾ

കെ. സുധാകരൻ ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിലെത്തുമ്പോൾ അനുയായികൾ വൻ സ്വീകരണം ഒരുക്കുന്നതായി റിപ്പോർട്ട്. എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് റോഡ് ഷോയോടെ വരവേൽക്കാനാണ് പദ്ധതി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ മണ്ഡലം നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതെന്ന വിവരം. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അസന്തോഷം കാരണം പാർട്ടിയുമായി അകലം പാലിച്ചിരുന്ന സുധാകരൻ, അവസാനഘട്ടംവരെ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല.

ഒടുവിൽ അദ്ദേഹത്തെ തന്നെ രംഗത്തിറക്കി പ്രശ്നം തീർക്കാനാണ് ഹൈക്കമാൻഡ് നീക്കം.ഇതിനിടെ, ഇന്ന് നടത്താനിരുന്ന സുധാകരന്റെ വാർത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്.

The post സുധാകരന് കണ്ണൂർ സീറ്റ്; എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് റോഡ് ഷോയോടെ വരവേൽക്കാൻ അനുയായികൾ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/KjFwvGx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍