
സിപിഐഎം – ബിജെപി ഡീല്‍ ആരോപണം തള്ളി ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന പബ്ലിക് റിലേഷന്‍സ് വേണ്ടേ എന്നും മന്ത്രി ചോദിച്ചു.
കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ ചെറുത്തതിന് ഏറ്റവുമധികം മനുഷ്യ ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഐഎം. അതാണോ ഡീല്‍. ബിജെപി ഉയര്‍ത്തുന്ന പൗരത്വ നിയമം ഉള്‍പ്പടെയുള്ള വിഷയം ഈ മണ്ണില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് വിജ്ഞാപനമിറക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം നമ്മുടേതാണ്, അതാണോ ഡീല്‍. പൗരത്വ നിയമത്തെ ഒരു പരിച പോലെ ചെറുക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാനത്താകെ ഇറക്കിയത് കേരളമാണ്, അതാണോ ഡീല്‍. നല്‍കേണ്ട ഫണ്ട് വെട്ടിക്കുറച്ച് കേരളത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, അതാണോ ഡീല്‍ – മുഹമ്മദ് റിയാസ് ചോദിച്ചു.
ബേപ്പൂരില്‍ 82000 എന്ന സര്‍വകാല റെക്കോര്‍ഡ് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ മുന്നോട്ട് വച്ച വികസനം യാഥാര്‍ഥ്യമായതിനും തുടങ്ങി വച്ചതിനും അവര്‍ വളരെ ഹാപ്പിയാണ്. വികസനത്തിന് ഇവിടെ വോട്ടുണ്ട്. വികസനം ഇഷ്ടപ്പെടുന്ന ഒരാള്‍ വോട്ട് ചെയ്യുന്നതിനൊപ്പം മറ്റൊരാളുടെ കൂടി വോട്ട് ഉറപ്പിക്കുന്നുമുണ്ട് – അദ്ദേഹം പറഞ്ഞു.
The post നല്‍കേണ്ട ഫണ്ട് വെട്ടിക്കുറച്ച് കേരളത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, അതാണോ ഡീല്‍; ചോദ്യങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/O9lITWi
via IFTTT
0 അഭിപ്രായങ്ങള്‍