
ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം നിയമവിരുദ്ധമാണെന്നും കേസിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത് ശരിയല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സമ്മതമില്ലാതെ പലതവണ ബലാത്സംഗം ചെയ്തെന്നും ഗർഭിണിയായിരുന്ന കാലയളവിൽ ഒരിക്കൽ പോലും സമാധാനം നൽകിയിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ല അബോർഷൻ ചെയ്തത്. ഭീഷണിപ്പെടുത്തിയാണ് ഇതിന് സമ്മതിപ്പിച്ചതെന്നും, രാഹുൽ ഒരു സൈക്കോപാത്ത് ആണെന്നും പത്തോളം പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള പ്രതിക്ക് ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു.
The post രാഹുൽ ഒരു സൈക്കോപാത്ത്; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/iD2NsCd
via IFTTT
0 അഭിപ്രായങ്ങള്‍