ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്; ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല: ഡൊണാൾഡ് ട്രംപ്

ഇറാനെതിരായ യുദ്ധത്തിൽ കഠിനമായത് വരാനിരിക്കുന്നതെയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.’ഞങ്ങൾ അവരെ തകർക്കുകയാണ്’ എന്നും മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

‘എനിക്ക് തോന്നുന്നു, എല്ലാം വളരെ നന്നായി പോകുന്നു. അത് വളരെ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, ഞങ്ങൾ അത് ഉപയോഗിക്കുന്നു. ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല. വലിയൊരു തരംഗം ഇതുവരെ വന്നിട്ടില്ല. വലിയ ആക്രമണം ഉടൻ വരുന്നുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

യുദ്ധം എത്രകാലം നീണ്ടുനിൽക്കും എന്ന ചോദ്യത്തിന് അധികാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് മറുപടി നൽകി. നാലാഴ്ച എടുക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ അല്പം മുന്നിലാണ് ഇപ്പോൾ കാര്യങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു.

The post ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്; ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല: ഡൊണാൾഡ് ട്രംപ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/wW36Lix
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍