
ഇറാനെ ദീര്‍ഘകാലം നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇറാനിയന്‍ ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം അവകാശപ്പെട്ടിരുന്നു.
ശനിയാഴ്‌ച രാവിലെ തന്നെ ഖമൈനിയുടെ കൊട്ടാരം സൈന്യം വളഞ്ഞിരുന്നു. ആക്രമണത്തില്‍ മകളും മരുമകനും മരുമകളും പേരക്കുട്ടിയും അടക്കം ഖമൈനിയുടെ നിരവധി കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഖമൈനിയുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇറാന് തങ്ങളുടെ മഹാനായ നേതാവിനെ നഷ്‌ടമായതായി ഇസ്ലാമിക് റവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി)പ്രതികരിച്ചു. ആത്മീയത കൊണ്ട് ശുദ്ധീകരിക്കപ്പെട്ടവനും വിശ്വാസത്തിന്‍റെ കരുത്തില്‍ പരുവപ്പെട്ടവനും
ഇടപെടലിലെ നിര്‍മ്മലത്വവും ധിക്കാരികളായ ശക്തികളോട് പൊരുതാന്‍ ധൈര്യം കാട്ടിയവനും ദൈവത്തിന്‍റെ പാതയില്‍ നടന്നിരുന്നവനും സമാനതകളില്ലാത്തവനുമായ നേതാവിനെയാണ് തങ്ങള്‍ക്ക് നഷ്‌ടമായിരിക്കുന്നതെന്നും ഐആര്‍ജിസി പറഞ്ഞു. മാനവരാശിയിലെ ഏറ്റവും ഹീനരായ ഭീകരരുടെ കൈയ്യാലാണ് അദ്ദേഹത്തിന്‍റെ അന്ത്യമെന്നത് അദ്ദേഹം ശരിയായ പാതയിലായിരുന്നു നീങ്ങിയിരുന്നത് എന്നതിന് തെളിവാണെന്നും അവരുടെ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ മഹാനായ നേതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ രക്തസാക്ഷിത്വമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
അമേരിക്കന്‍ ഉപരോധത്തില്‍ പെട്ട് രാജ്യം കഠിനകാലത്തിലൂടെ കടന്ന് പോകുമ്പോള്‍ സധൈര്യം രാജ്യത്തെ നയിച്ച നേതാവായാണ് രാജ്യാന്തരകാര്യ നിരീക്ഷകര്‍ ഖമൈനിയെ വിലയിരുത്തുന്നത്. അയത്തൊള്ള റുഹൊള്ള ഖമൈനിയുടെ മരണത്തെ തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ നേതൃത്വം ഏറ്റെടുത്ത ഖമൈനി അതിനാടകീയമായി ഈ രാജ്യത്തെ ഉടച്ചു വാര്‍ത്തു. ഖമൈനി ഇല്ലാത്ത ഇറാന്‍റെ ഭാവി പ്രവചനാതീതമാണ്. നാലര പതിറ്റാണ്ട് മുമ്പുള്ള അമേരിക്കന്‍ ആശ്രിതത്വത്തിലേക്ക് ഇറാന്‍ പോകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. പരമോന്നത പദവിയില്‍ ഖമനെയിയുടെ പിന്‍ഗാമി മുതല്‍ ആണവ പദ്ധതിയുടെ ഭാവി ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ ഇറാന് മുന്നിലുണ്ട്.
The post മാനവരാശിയിലെ ഏറ്റവും ഹീനരായ ഭീകരരുടെ കൈയ്യാലാണ് അയത്തൊള്ള അലി ഖമേനിയുടെ അന്ത്യം; ഇറാൻ പറയുന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/zTHDMZ4
via IFTTT
0 അഭിപ്രായങ്ങള്‍