
ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ എത്തിക്സ് കമ്മിറ്റി വഴി അയോഗ്യനാക്കാനുള്ള നീക്കത്തോട് കോൺഗ്രസ് വിയോജിച്ചു. ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഇത്തരത്തിൽ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നാണ് പാർട്ടി നിലപാട്.
യുഡിഎഫ് ഘടകകക്ഷികളും ഇതേ അഭിപ്രായം പങ്കുവെച്ചു. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടി തുടരുമെങ്കിലും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നീക്കത്തെ കോൺഗ്രസ് പിന്തുണയ്ക്കില്ല.
ഇതിനിടെ, അയോഗ്യത ആവശ്യപ്പെട്ട് പരാതി നൽകിയ ഡി.കെ. മുരളിയെ എത്തിക്സ് കമ്മിറ്റി 23ന് ഹിയറിംഗിനായി വിളിപ്പിച്ചിട്ടുണ്ട്. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനത്തിൽ അന്തിമ തീരുമാനം ഉണ്ടാകാനിടയില്ല.
The post രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതാ നീക്കം: കോൺഗ്രസ് എതിർപ്പ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/qptmUkd
via IFTTT
0 അഭിപ്രായങ്ങള്‍