
പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ നിന്ന് കെ സുധാകരൻ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വെറുതെ വാർത്തകൾ പടച്ചുവിടുകയാണ്. അദ്ദേഹത്തിന് ഒരു അതൃപ്തിയും ഇല്ല. വ്യക്തിപരമായ ആവശ്യമുള്ളതിനാൽ എറണാകുളത്ത് പോയതാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പറയുന്നതുപോലെ ആയിരിക്കില്ല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ. കേരളം മുഴുവൻ സർക്കാരിനെതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്‍റെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയത് ചർച്ചയായിരുന്നു. സ്വന്തം ജില്ലയായ കണ്ണൂരിൽ, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിലും സുധാകരന്‍ എത്തിയിട്ടില്ല. അതിനിടെ വിശദീകരണവുമായി സുധാകരൻ തന്നെ രംഗത്ത് എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത് .
The post കെ സുധാകരൻ വ്യക്തിപരമായ ആവശ്യമുള്ളതിനാൽ എറണാകുളത്ത് പോയതാണ്; പ്രതിപക്ഷ നേതാവിന്റെ യാത്രയിൽ നിന്ന് വിട്ടുനിന്നിട്ടില്ല എന്ന് കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/2eoCkgs
via IFTTT
0 അഭിപ്രായങ്ങള്‍