
ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ക്യാംപസിനുള്ളില്‍ ഗോശാല നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ . സംസ്ഥാന സെക്രട്ടറി അമന്‍ പഠാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആറാം സെമസ്റ്റര്‍ ബിഎ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണ് ഉപവാസ സമരം നടത്തിയത്. 2017ല്‍ ഗോശാല നിര്‍മാണത്തിനായി സര്‍വകലാശാലയില്‍ സ്ഥലം അനുവദിച്ചിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങളായി ഈ ഭൂമി വെറുതെ കിടക്കുകയാണെന്നും അമന്‍ പഠാന്‍ പറഞ്ഞു.
ഗോശാല നിര്‍മിക്കാന്‍ കഴിയില്ലെങ്കില്‍ അവിടെ ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് തങ്ങളുടെ സമരമെന്നും അമന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു. ഭോപ്പാല്‍ എംഎല്‍എ ആതിഫ് അഖീല്‍ ഉപവാസമിരുന്ന വിദ്യാര്‍ഥികളോട് സംസാരിച്ചു, എല്ലാ പിന്തുണയും നല്‍കി. ഗോശാലയിലേക്ക് ഒരു പശുവിനെ സംഭാവന നല്‍കുമെന്നും അറിയിച്ചതായി അമന്‍ പറഞ്ഞു.
വിശ്വാസവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നല്ല ഗോശാലയെന്നും അത് പ്രകൃതി സംരക്ഷണം കൂടിയാണെന്നും പഠാന്‍ പറഞ്ഞു. ഉപവാസത്തിനിടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയും പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റിനെ അറിയിക്കുമെന്നും ഗോശാല നിര്‍മ്മിക്കുന്നതില്‍ ശുഭകരമായ തീരുമാനം ഉണ്ടാകുമെന്നും രജിസ്ട്രാര്‍ പി. ശശികല പറഞ്ഞു.
മുന്‍കൂര്‍ അനുമതി വാങ്ങാതെ സമരം നടത്തിയതിന് അമന്‍ പഠാന് സര്‍വകലാശാല നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം. സാധാരണയായി ബിജെപിയും അവരുടെ അനുബന്ധ സംഘടനകളുമാണ് ഗോ ശാല ആവശ്യവുമായി രംഗത്തുവരാറുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐ ഇത്തരമൊരു ആവശ്യം ഉയര്‍ത്തി സമരം ചെയ്തത് അപൂര്‍വമായ കാഴ്ചയായി.
The post ക്യാംപസിനുള്ളില്‍ ഗോശാല നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന; അംഗീകാരം നല്‍കി രജിസ്ട്രാര്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/9OBtyX4
via IFTTT
0 അഭിപ്രായങ്ങള്‍