
നിയമസഭാതെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്.11 സീറ്റുകൾ ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് 12 പേരുടെ പട്ടിക എഐസിസിസി ജനറൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. കൊടുങ്ങല്ലൂർ-ഒ.ജെ ജനീഷ്, ആറന്മുള -അബിൻ വർക്കി, ചെങ്ങന്നൂർ-ബിനു ചുള്ളിയിൽ, നാദാപുരം- കെഎം അഭിജിത്ത്, തളിപ്പറമ്പ്-അബ്ദുൽ റഷീദ്, പാലക്കാട് -കെ.എസ് ജയഘോഷ്, ചേലക്കര- ശ്രീലാൽ ശ്രീധർ, തലശ്ശേരി- വി.കെ ഷിബിന, ചാത്തന്നൂർ- ചൈത്ര തമ്പാൻ, പന്തളം-വിഷ്ണു സുനിൽ, കായംകുളം- അരിതാ ബാബു, ഒറ്റപ്പാലം -ഒ.കെ ഫാറൂഖ്- എന്നിങ്ങനെയാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകൾ.
എന്നാൽ 6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു.കൊടുങ്ങല്ലൂരിൽ ഒജെ ജനീഷ്, ആറന്മുളയിൽ അബിൻ വർക്കി, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, തലശ്ശേരിയിൽ വികെ ഷിബിന എന്നിവരെ നിർദേശിച്ചാണ് സംഘടന പട്ടിക നൽകിയത്.
The post നിയമസഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നൽകണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Z4pSNOE
via IFTTT
0 അഭിപ്രായങ്ങള്‍