നല്ല പദ്ധതിയെ എന്തിന് എതിർക്കണം; കേരളത്തിൽ അതിവേഗ റെയിൽപാത വരട്ടെ: വിഡി സതീശൻ

കേരളത്തിൽ അതിവേഗ റെയിൽപാത വരട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർ ലൈനിന് ഡിപിആർ ഉണ്ടായിരുന്നില്ലെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ പദ്ധതി ആയതിനാലാണ് പ്രതിപക്ഷം എതിർത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. നല്ല പദ്ധതിയെ എന്തിന് എതിർക്കണമെന്നും കേരളത്തിൽ അടിസ്ഥാന വികസനം നടക്കുന്നത് നല്ല കാര്യമാണെന്നും സതീശൻ പറഞ്ഞു.

പയ്യന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം മർദ്ദിച്ചെന്നും അവിടെ കണ്ടത് സിപിഐഎമ്മിൻ്റെ ഗുണ്ടായിസമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത്‌ അവസാനത്തിൻ്റെ ആരംഭമാണ്. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. ടി.പി. ചന്ദ്രശേഖരൻ്റെ സ്ഥിതി വരുമെന്ന ആശങ്കയിലാണ് അയാളെന്നും സതീശൻ കൂട്ടിച്ചേർത്തു.

The post നല്ല പദ്ധതിയെ എന്തിന് എതിർക്കണം; കേരളത്തിൽ അതിവേഗ റെയിൽപാത വരട്ടെ: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/PniUvNg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍