
മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലം തൊടാതെ തോൽപ്പിക്കുമെന്ന മുന്നറിയിപ്പാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് സ്ഥാനാർഥിയായി കൊണ്ടുവരാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തോടുള്ള മുന്നറിയിപ്പാണിതെന്നും പോസ്റ്ററിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കാരണക്കാരനായ നേതാവ് എന്ന ആരോപണത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ വിശ്രമജീവിതം തുടരട്ടെയെന്ന ആവശ്യവും പോസ്റ്ററുകളിലുണ്ട്.
ഇന്നലെ മുക്കാളി, ചോമ്പാല തുടങ്ങിയ പ്രദേശങ്ങളിലും സമാന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നത്.
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ചവരിൽ പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു. പിന്നിൽ കോൺഗ്രസുകാർ ഉണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും, പോസ്റ്റർ ഒട്ടിച്ചത് പാർട്ടി എതിരാളികളാണെന്നുമാണ് വിഷ്ണുനാഥിന്റെ ആരോപണം.
The post മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ; ‘സേവ് കോൺഗ്രസ്’ മുന്നറിയിപ്പ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/vmOQNsG
via IFTTT
0 അഭിപ്രായങ്ങള്‍