
ഡെൻമാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ശ്രമം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചതിന് പിന്നാലെ ഡെൻമാർക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് കർശന നിർദ്ദേശം നൽകി. അമേരിക്ക ഗ്രീൻലാൻഡിനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ സൈനികർ ആദ്യം വെടിവെക്കുകയും പിന്നീട് മാത്രമേ ചോദ്യങ്ങൾ ചോദിക്കാവൂ എന്നും മന്ത്രാലയം നിർദേശിച്ചു.
ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കായി കാത്തിരിക്കാതെ അക്രമികളെ നേരിടണമെന്ന് ആവശ്യപ്പെടുന്ന 1952ലെ ‘സൈന്യത്തിന്റെ ഇടപെടൽ നിയമം’ മുൻനിർത്തിയാണ് ഈ ആഹ്വാനം. പ്രസ്തുത നിയമം ഇപ്പോഴും പ്രാബല്യത്തിൽ തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ അമേരിക്ക പരിഗണിക്കുന്ന ഓപ്ഷനുകളിൽ സൈനിക നീക്കവും ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണനയാണെന്നും, ആർട്ടിക് മേഖലയിലെ എതിരാളികളെ തടയുന്നത് അനിവാര്യമാണെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു.
The post അമേരിക്ക ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ സൈനികർ ആദ്യം വെടിവെക്കുക; പിന്നീട് മാത്രമേ ചോദ്യങ്ങൾ ചോദിക്കാവൂ; നിർദ്ദേശവുമായി ഡെൻമാർക്ക് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/6JW7HF2
via IFTTT
0 അഭിപ്രായങ്ങള്‍