രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജി: വിധി 28-ന്

മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ
ജാമ്യഹർജിയിലെ വിധി കോടതി മാറ്റിവെച്ചു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28-ന് ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കും. അതുവരെ രാഹുൽ മാങ്കൂട്ടത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ വാദം ഉന്നയിച്ചു. പരാതിക്കാരിക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നതെന്നും, സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിലും പ്രതിയാണെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രതിയുടെ സ്വാധീനശക്തി അന്വേഷണം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും, അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇതോടെയാണ് കോടതി കേസിലെ വിധി 28-ലേക്ക് മാറ്റിയത്.

The post രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജി: വിധി 28-ന് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/vlikEAb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍