ഇന്ത്യ vs ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം റദ്ദാക്കി

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഉപേക്ഷിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം നിരവധി തവണ ഗ്രൗണ്ട് പരിശോധിച്ച ശേഷം, മത്സരം നടത്താൻ അനുയോജ്യമല്ലെന്ന് അമ്പയർമാർ പ്രഖ്യാപിച്ചു.

അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കിൽ പരമ്പര സ്വന്തമാക്കുമായിരുന്നു. ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നെങ്കിൽ പരമ്പര സമനിലയിലാകുമായിരുന്നു. നിർണായകമായ അഞ്ചാം ടി20 മത്സരം ഈ മാസം 19 ന് അഹമ്മദാബാദിൽ നടക്കും.

ടോസ് വൈകുന്നേരം 6:30 ന് നടക്കാനിരുന്നെങ്കിലും, മൂടൽമഞ്ഞ് മാറുമോ എന്ന് കാണാൻ രാത്രി 9:30 വരെ കാത്തിരുന്നു. അമ്പയർമാർ അഞ്ച് തവണ ഗ്രൗണ്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

The post ഇന്ത്യ vs ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം റദ്ദാക്കി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Us8NldY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍