എസ്ഐആറിൽ അജ്ഞാത വോട്ടർമാരുടെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്; സർക്കാർ ജാഗ്രത പാലിക്കണം: വി.ടി. ബൽറാം

എസ്ഐആറിൽ കണ്ടെത്തിയ അജ്ഞാത വോട്ടർമാരെ സംബന്ധിച്ച വിവരങ്ങൾ അതീവ ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം പറഞ്ഞു. വിഷയത്തിൽ സർക്കാർ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിന് വഴിയൊരുക്കിയത് വാർഡ് വിഭജനമാണെന്നും ബൽറാം ആരോപിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടവരാണ് പുറത്തായതെന്നും, പട്ടിക ശുദ്ധീകരിക്കപ്പെടണം എന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വ്യാജ വോട്ടർമാരെ വീണ്ടും പട്ടികയിൽ ചേർക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ബൽറാം മുന്നറിയിപ്പ് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ പിന്തുണ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ ഉത്തരവാദിത്തബോധത്തോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും, കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം ആരെയും ആക്രമിക്കുന്നില്ലെന്നും വി.ടി. ബൽറാം പറഞ്ഞു. അതേസമയം, കൊച്ചി കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് എത്തുന്നത് ഏറ്റവും അർഹരായ വ്യക്തികളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post എസ്ഐആറിൽ അജ്ഞാത വോട്ടർമാരുടെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്; സർക്കാർ ജാഗ്രത പാലിക്കണം: വി.ടി. ബൽറാം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/e0ViC1Q
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍