ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സൂര്യ; കൊച്ചിയിലെ വസതിയിലെത്തി തമിഴ് സൂപ്പർ താരം

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ തമിഴ് സൂപ്പർ താരം സൂര്യ കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിയാണ് സൂര്യ അന്ത്യോപചാരം അർപ്പിച്ചത്.

ശ്രീനിവാസന്റെ സിനിമകളെക്കുറിച്ച് ആദരവോടെ സംസാരിച്ച സൂര്യ, “ശ്രീനിവാസന്റെ എല്ലാ സിനിമകളും ഞാൻ പിന്തുടരാറുണ്ട്. സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ എഴുത്തുകളും എല്ലാ കാലത്തും എല്ലാവരുടെ മനസിലുണ്ടാകും” എന്ന് പറഞ്ഞു. അതുല്യനായ കലാകാരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സൂര്യ കൂട്ടിച്ചേർത്തു. കൊച്ചിയിൽ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് ശ്രീനിവാസന്റെ വിയോഗവാർത്ത അറിഞ്ഞതെന്നും ഉടൻ തന്നെ കാണാനെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ശ്രീനിവാസന്റെ സംസ്കാരം നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്നലെ രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു മലയാള സിനിമ കണ്ട അതുല്യ കലാകാരന്റെ അന്ത്യം.

മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കം രാഷ്ട്രീയ-സിനിമാരംഗത്തെ നിരവധി പ്രമുഖർ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു.

The post ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സൂര്യ; കൊച്ചിയിലെ വസതിയിലെത്തി തമിഴ് സൂപ്പർ താരം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/iQuS3sK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍