വിമാനയാത്രാ പ്രതിസന്ധി: കേന്ദ്രം ഇൻഡിഗോയുടെ 10% സർവീസുകൾ വെട്ടിക്കുറച്ചു

വിമാനയാത്രക്കാർ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ എയർലൈനിന്റെ സർവീസുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ കുറയ്ക്കണമെന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദേശം പ്രാബല്യത്തിൽ വന്നതോടെയാണ് നടപടി.

ഇതിന്റെ ഭാഗമായി ഡിസംബർ ആദ്യത്തോടെ നടത്താനിരുന്ന 2008 സർവീസുകൾ 1879 ആയി ചുരുക്കി. ബെംഗളൂരുവിൽ നിന്ന് മാത്രം 52 സർവീസുകളാണ് കുറച്ചത്. നിലവിൽ ഈ നിയന്ത്രണം ഹ്രസ്വദൂര സർവീസുകളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ വൈകാതെ ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

The post വിമാനയാത്രാ പ്രതിസന്ധി: കേന്ദ്രം ഇൻഡിഗോയുടെ 10% സർവീസുകൾ വെട്ടിക്കുറച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/YrAikpm
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍