‘ലോക’ ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി വീണ്ടുമെത്തുന്നു

കല്യാണി പ്രിയദര്‍ശനെ നായികയാക്കി പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈയില്‍ തുടങ്ങുന്ന ഈ ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണ്.

ഒരേസമയം നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോണ്‍സ്റ്റര്‍, താനക്കാരന്‍, ഇരുഗപത്രു, ബ്ലാക്ക് എന്നീചിത്രങ്ങള്‍ക്ക് ശേഷം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

മുന്നൂറുകോടി കളക്ഷന്‍ നേടിയ ലോക ചാപ്റ്റര്‍ 1 ചന്ദ്ര യ്ക്ക് ശേഷം പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നുഎന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്.

ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം. ഛായാഗ്രഹണം:ഗോകുല്‍ ബെനോയ്്. എഡിറ്റര്‍:ആരല്‍ ആര്‍. തങ്കം , പ്രൊഡക്ഷന്‍ ഡിസൈനര്‍:മായപാണ്ടി: വസ്ത്രാലങ്കാരം:ഇനാസ് ഫര്‍ഹാനും ഷേര്‍ അലി,പിആര്‍ഒ പ്രതീഷ് ശേഖര്‍

The post ‘ലോക’ ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി വീണ്ടുമെത്തുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/no8jION
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍