
പ്രധാനമന്ത്രിയുടെ വരവിൽ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് താൻ കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും.
ദുരന്ത ബാധിത മേഖലകളിലെ ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. നിലവിൽ എൻഡിആർഎഫ്- പോലീസ് ഉൾപ്പെടെ പ്രദേശത്ത് തുടരുന്നുണ്ട് . ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും നല്ലരീതിയിലുള്ള സഹകരണം ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് കൂട്ടിച്ചേർത്തു.
The post പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്: മന്ത്രി മുഹമ്മദ് റിയാസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Wkf8s7v
via IFTTT
0 അഭിപ്രായങ്ങള്‍