സംസ്ഥാന സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നത്; കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വിഡി സതീശൻ

വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഈ സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു .

കേരളാ സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല വയനാട്ടിൽ ഉണ്ടായിരിക്കുന്നത്.സമാന ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ ഏകോപനം ഉണ്ടാകണമെന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

The post സംസ്ഥാന സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നത്; കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ym8rL1A
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍