
ബിജെപിയുടെ യുപിയിലെ ആഭ്യന്തര ഭിന്നതകൾക്ക് വിരാമമെന്ന സൂചന നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി . കഴിഞ്ഞ ദിവസം മിർസാപൂരിൽ പാർട്ടി പ്രവർത്തകരുടെ ഒരു യോഗത്തിൽ സംസാരിക്കവെയായിരുന്നു യോഗിയെ പുകഴ്ത്തി മൗര്യ രംഗത്തുവന്നത്.
യോഗി ആദിത്യനാഥ് രാജ്യത്തെത്തന്നെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ മൗര്യ, പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയെയും പുകഴ്ത്തി. ലോകത്ത് മോദിയെപ്പോലെ മികച്ച ഒരു നേതാവ് ഉണ്ടാകുമോ? രാജ്യത്തുതന്നെ യോഗിയെപ്പോലെ ഒരു മികച്ച മുഖ്യമന്ത്രി ഉണ്ടാകുമോ? ഏറ്റവും മികച്ചതെല്ലാം നമുക്കുള്ളപ്പോൾ നമ്മൾ എന്തിന് പിന്നോട്ടുപോകണമെന്നും മൗര്യ ചോദിക്കുന്നു.
അതേസമയം, മൗര്യയുടെ ഈ പ്രശംസ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളിൽ മഞ്ഞുരുകിയതിൻ്റെ സൂചനകളായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നുണ്ട്. ഈ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ യുപിയിലെ മോശം പ്രകടനത്തിന് ശേഷം യോഗിക്ക് നേരെയുള്ള അതൃപ്തി പരസ്യമാക്കിയ നേതാവായിരുന്നു കേശവ് പ്രസാദ് മൗര്യ.
The post യോഗി ആദിത്യനാഥ് രാജ്യത്തെത്തന്നെ ഏറ്റവും മികച്ച മുഖ്യമന്ത്രി; പുകഴ്ത്തലുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/yWRGYDQ
via IFTTT
0 അഭിപ്രായങ്ങള്‍