
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വരുമാന മാര്‍ഗമായ കട നഷ്ടമായ സിജോ തോമസില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് 15000 രൂപ പിടിച്ചു. ദുരന്തത്തോടെ വരുമാനം നിലച്ചതോടെ ഒരാള്‍ സഹായ ധനമായി നല്‍കിയ പണമാണ് ഗ്രാമീണ്‍ ബാങ്ക് പിടിച്ചതെന്ന് സിജോ പറയുന്നു.
ആഗസ്റ്റ മാസം 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടില്‍ എത്തിയത്. അതെ ദിവസം തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. ഗ്രാമീണ്‍ ബാങ്കില്‍ സിജോ തോമസിന് ലോണ്‍ ഉണ്ടായിരുന്നു. ഈ ലോണ്‍ തിരിച്ചടവ് തുകയാണ് പിഴ സഹിതം പിടിച്ചത്. വിലങ്ങാട് സിജോ നടത്തിയിരുന്നത് ഫ്രോസണ്‍ മീറ്റ് സ്റ്റാള്‍ പൂര്‍ണമായും ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഇതോടുകൂടി വരുമാനം നിലച്ച് പ്രതിസന്ധിയിലായ കുടുംബത്തിന്റെ പണമാണ് ബാങ്ക് പിടിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം വയനാട്ടിലെ ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കില്‍ നിന്ന് 50,000 രൂപ വായ്പ എടുത്ത പുഞ്ചിരി മട്ടത്തെ മിനിമോളുടെ അക്കൌണ്ടില്‍ നിന്നും ഗ്രാമീണ്‍ ബാങ്ക് ഇഎംഐ പിടിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കിട്ടിയ അടിയന്തിര ധനസഹായം അക്കൌണ്ടില്‍ വന്ന പിന്നാലെയാണ് പണം പിടിച്ചത്. എന്നാൽ, ക്യാമ്പുകളില്‍ കഴിയുന്നവരോടുളള ബാങ്കിന്റെ ക്രൂര സമീപനം മാധ്യമങ്ങളിലൂടെ പുറത്ത് വന്ന പിന്നാലെ ബാങ്ക് പണം തിരികെ നല്‍കി.
The post ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിഴ സഹിതം പിടിച്ച് ഗ്രാമീണ്‍ ബാങ്ക് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/46ghFQK
via IFTTT
0 അഭിപ്രായങ്ങള്‍