
കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി . സംസ്ഥാനത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും ഇതിനിടയിൽ എയിംസ് അനുവദിച്ചിട്ടും കേരളത്തോട് വിവേചനം കാണിക്കുകയാണ് കേന്ദ്രം. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം കേരളം ആരോഗ്യ സംവിധാനത്തിൽ ഒന്നാമതാണ്. കോപറേറ്റീവ് ഫെഡറലിസം എന്ന് പറയുന്ന കേന്ദ്രം വർഷങ്ങളായി കേരളത്തിലേക്കുള്ള എയിംസ് അനുമതി വൈകിക്കുകയാണ്.
അതേപോലെ തന്നെ മെഡിക്കൽ ഡിവൈസസ് പാർക്ക് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള അനുമതി കേന്ദ്രം വർഷങ്ങളായി നൽകുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
The post കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് വർഷങ്ങളായി നിഷേധിക്കുന്നു; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/GDY7hQK
via IFTTT
0 അഭിപ്രായങ്ങള്‍